നാട്ടുവാര്‍ത്തകള്‍
ജാറുകളിൽ പെട്രോൾ നൽകുന്നതിന് വിലക്ക്
പീരുമേട് : പെട്രോൾ പമ്പുകളിൽനിന്ന് ജാറുകളിൽ ഇന്ധനം നൽകരുതെന്ന് പോലീസ് നിർദേശം. കോവിഡ് കാലത്ത് കൃഷി ആവശ്യത്തിന് ജനറേറ്ററുകളും മോട്ടോറുകളും പ്രവർത്തിപ്പിക്കാനാവാതെ കർഷകർ വലയുന്നു.
ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതിയില്ല. ചെടികൾക്ക് മരുന്നടിക്കുന്നതിനടക്കം പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ജാറുകളിൽ പെട്രോൾ നൽകുന്നതിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയതോടെ കർഷകർക്കും ചെറുകിട തോട്ടം ഉടമകൾക്കും പണി ചെയ്യാനാകുന്നില്ല.