Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരം


വ്യവസായ വാണിജ്യ വകുപ്പില്‍ നിന്ന് വിതരണം ചെയ്ത മാര്‍ജിന്‍ മണി വായ്പയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണയായി വായ്പ തീര്‍പ്പാക്കാന്‍ അവസരം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ മൂന്ന് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മാര്‍ജിന്‍ മണി ലോണ്‍ കുടിശ്ശികയുള്ള എല്ലാ യൂണിറ്റുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് മുക്തരാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഇടുക്കി, ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 04862 235207