ഹൗസിംഗ് ബോർഡിൻ്റ് കൊതുകുവളർത്തൽ കേന്ദ്രം പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു.
കട്ടപ്പന പള്ളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡിലാണ് ഹൗസിംഗ് ബോർഡ് വക സ്ഥലത്ത് മലിനജലം കെട്ടികിടക്കുന്നത്.
കോവിഡ് ഭീതിയിൽ ജനം ബുദ്ധിമുട്ടുമ്പോഴാണ് കൊതുക് ജന്യ രോഗങ്ങൾ കട്ടപ്പന മേഖലയിൽ പടർന്ന് പിടിക്കാൻ ഹൗസിംഗ് ബോർഡ് സാഹചര്യം ഒരുക്കുന്നത്.കട്ടപ്പന പള്ളിക്കവല ഇടുക്കിക്കവല ബൈപ്പസ് റോഡിൽ നിന്നും ടൗൺ ഹാളിലേക്ക് പോകുന്ന വഴിയുടെ ഒരു വശത്താണ് ഹൗസിംഗ് ബോർഡിൻ്റ് 20 സെൻ്റ് സ്ഥലത്ത് വർഷങ്ങളായി മലിനജലം കെട്ടികിടക്കുന്നത്. ഇത് മുലം കൊതുകുകൾ മുട്ട ഇട്ട് ഇവിടെ പെരുകി കഴിഞ്ഞരാത്രിയായാൽ ഈ മേഖലയിൽ താമസിക്കുന്നവർ കൊതുക് ശല്യം മൂലം ബുദ്ധിമുട്ടുകയാണ്.
വെള്ളം ഒഴുകി പോകുന്നതിന് സമി പത്ത് കലുങ്ക് ഉണ്ടായിരുന്നെങ്കിലും സ്വകാര്യ വ്യക്തി കെട്ടിട അവശിഷ്ട്ടങ്ങൾ ഇട്ട് കലുങ്ക് അടച്ചതു മൂലം വെള്ളം കെട്ടികിടക്കുകയാണ്.രാത്രി കാലങ്ങളിൽ ഈ മേഖലയിൽ മാലിന്യ നിക്ഷേപവും വർദ്ധിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കലുങ്കിൻ്റ് തടസങ്ങൾ മാറ്റി നിരോഴുക്ക് സുഗമാമാക്കി പ്രശ്നം പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായി നഗരസഭ കൗൺസിലർ സോണിയ ജെയ്ബി അറിയിച്ചു.