ഉടുമ്പന്‍ചോല
പടുതാക്കുളത്തില്‍ വിഷം കലര്‍ത്തി;മീനുകള്‍ ചത്തുപൊങ്ങി
നെടുങ്കണ്ടം: പടുത കുളത്തില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. തൂക്കുപാലം ചോറ്റുപാറ സ്വദേശി ഷാജഹാന്റെ പുരയിടത്തിലെ പടുത കുളത്തിലാണ് മീനുകള്‍ ചത്തുപൊങ്ങിയത്. നെടുങ്കണ്ടം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. 600 വലിയ മീനുകളാണ് ചത്തുപൊങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷാജഹാന് പടുതക്കുളത്തില് മീന്‍ വളര്‍ത്തുന്നുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ മീനുകള്‍ ചത്തുപൊങ്ങിയതോടെ ഷാജഹാന് വന്‍ നഷ്ടമാണുണ്ടായത്. കഴിഞ്ഞ ദിവസം വരെ പടുത കുളത്തില്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ മീന്‍ തീറ്റ നല്‍കാനെത്തിയപ്പോഴാണ് മീനുകള്‍ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടെത്തിയത്. വെള്ളത്തിനു നിറം മാറ്റമുള്ളതിനാല്‍ വിഷം കലക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അനേ്വഷണം നടത്തി വരികയാണ്.