പീരിമേട്
കോവിഡ് പോസിറ്റിവായി മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു
ഉപ്പുതറ: കോവിഡ് പോസിറ്റീവായി മരിച്ച തങ്കമ്മ നാരായണന്റെ സംസ്കാര ചടങ്ങുകള്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെയും പീരുമേട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെയും യൂത്ത് കെയറിന്റെയും നേതൃത്വത്തില്‍ ചിന്നാര്‍ സെന്റ്. ജോര്‍ജ് ചര്‍ച്ച് പള്ളിയില്‍ നടന്നു. ഫാ. ജേക്കബ് പിടികയില്‍ കാര്‍മികത്വംവഹിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം അംഗങ്ങളായ യൂത്ത് കോണ്‍ഗ്രസ് പിരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സീസ് ദേവസ്യ, ഉപ്പുതറ മണ്ഡലം പ്രസിഡന്റ് എബിന് വി. ഫിലിപ്പ്, സജിന്‍ പാറേക്കര, ടിനു ദേവസ്യ അരിപ്പറമ്പില്‍, ബിബിന്‍ ജോയി മേലേട്ട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.