മൂന്നാര്‍ പഞ്ചായത്തിലെ പൊതുശമ്ശാനം പ്രവര്‍ത്തനക്ഷമമാക്കി
രണ്ട് വര്‍ഷത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്തിലെ പൊതുശമ്ശാനം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി.ശ്മശാനത്തിനുള്ളിലെ നാലു ബര്‍ണറുകള്‍, രണ്ട് ബ്ലോവര്‍ മോട്ടോറുകള്‍, ഫാനുകള്‍ എന്നിവ കേടായതിനെ തുടര്‍ന്നായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. അറ്റകുറ്റപ്പണികള്‍ പരിഹരിച്ച് ശ്മാനം പ്രവര്‍ത്തനക്ഷമമാക്കിയതായി ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. ഒരു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം രൂപയോളം മുടക്കിയാണ് പൊതുശ്മശാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചത്. ശ്മശാനം അടഞ്ഞ് കിടന്നിരുന്ന നാളില്‍ ആളുകള്‍ വലിയ തുക മുടക്കി ഗ്യാസ് സംവിധാനമെത്തിച്ചായിരുന്നു ഇവിടെ സംസ്‌ക്കാരം നടത്തിയിരുന്നത്.ദേവികുളം, പള്ളിവാസല്‍ തുടങ്ങി മൂന്നാറിന്റെ സമീപ പഞ്ചായത്തുകളില്‍ നിന്നും ഇവിടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനായി എത്തിക്കാറുണ്ട്. ശാന്തിവനം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനം പ്രവര്‍ത്തനസജ്ജമായതോടെ നാളുകളായി നിലനിന്ന പരാതികള്‍ക്കും പരിഹാരമായി.