ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനിയുടെ കുടുംബവുമായി സംസാരിച്ച് ഇസ്രായേൽ പ്രസിഡന്റ്
ഇടുക്കി: ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി നഴ്‌സ് സൗമ്യ സന്തോഷിന്റെ കുടുംബവുമായി സംസാരിച്ച് ഇസ്രായേൽ പ്രസിഡന്റ് റുവെൻ റിവ്ലിൻ. സൗമ്യയുടെ മരണത്തിൽ ദു:ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടെലിഫോണിലൂടെയാണ് റിവ്‌ലിൻ സന്തോഷുമായും മറ്റ് കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടത്.
ഇസ്രായേൽ ഒറ്റക്കെട്ടായി സൗമ്യയുടെ കുടുംബത്തിനൊപ്പമുണ്ട്. സൗമ്യയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുശോചനം അറിയിച്ചിരുന്നുവെന്നും റിവ്‌ലിൻ വ്യക്തമാക്കി.
ഇസ്രയേലിനോട് നന്ദിയുണ്ടെന്നും, സൗമ്യ മരിച്ച സ്ഥലം കാണണമെന്നും സന്തോഷ് ആഗ്രഹം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സാധ്യമായ സഹായം ചെയ്തു നൽകുമെന്ന് ഇസ്രയേൽ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. സൗമ്യ മരിച്ച് ഒരാഴ്ചയായിട്ടും കുടുംബത്തെ കാണുകയോ സഹായങ്ങൾ നൽകുകയോ സംസ്ഥാന സർക്കാർ ചെയ്തിട്ടില്ല. ഇതിനിടെയാണ് ഇസ്രായേൽ പ്രസിഡന്റ് ഫോണിൽ ബന്ധപ്പെട്ടത്.