Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
തൂവല്‍ വെള്ളച്ചാട്ടത്തില്‍ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കട്ടപ്പന: തൂവല്‍ വെള്ളച്ചാട്ടത്തില്‍ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നെടുങ്കണ്ടം സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച രാത്രി അരുവിയിലെ വെള്ളച്ചാട്ടത്തിന് സമീപം ചെരുപ്പുകള്‍ കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. സമീപത്ത് ഇവര്‍ എത്തിയതെന്ന് സംശയിക്കുന്ന ബൈക്കും കണ്ടെത്തി. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തെരച്ചിലില്‍ 11.45 ഓടെ യുവാവിന്റെയും അല്‍പ്പസമയത്തിന് ശേഷം പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി.