പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന കൃഷിഭവന്റ് നേതൃത്വത്തിൽ 50% സബ്സിഡിയിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു.നാളെ രാവിലെ 11 മണി മുതൽ കട്ടപ്പന ടൗൺഹാളിലാണ് തൈ വിതരണം നടക്കുന്നത്.
CDB പദ്ധതിയുടെ ഭാഗമായി കട്ടപ്പന കൃഷിഭവനിൽ WCT ഇനത്തിൽപെട്ട തെങ്ങിൻ തൈകളാണ് വിതരണം ചെയ്യുന്നത്. വണ്ടിപ്പെരിയാർ ഫാമിൽ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള 750 തെങ്ങിൻ തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നതെന്ന് കട്ടപ്പന കൃഷി ഓഫീസർ ആഗ്നസ് ജോസ് പറഞ്ഞു.
നാളെ രാവിലെ 11 ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന തൈ വിതരണം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
നൂറുരൂപ വിലവരുന്ന തൈകൾ 50%സബ്സിഡി നിരക്കിൽ 50 രൂപക്കാണ് നൽകുന്നത് .
തൈകൾ ആവശ്യമുള്ളവർ ടൗൺഹാളിൽ എത്തണമെന്ന്
കൃഷി ഓഫീസർ അറിയിച്ചു