നാട്ടുവാര്‍ത്തകള്‍
നാടിനെ കണ്ണീരിലാഴ്ത്തി സൗമ്യയുടെ മടക്കം
സമ്മാനപ്പൊതികളുമായി വന്നുകയറേണ്ട അമ്മയെ കാത്തിരിക്കുകയായിരുന്നു ഒൻപതുവയസ്സുകാരൻ അഡോൺ. നെറുകയിൽ അഡോണിന്റെ അന്ത്യചുംബനം ഏറ്റുവാങ്ങി ഇന്നലെ സൗമ്യ അന്ത്യയാത്രയായപ്പോൾ, അഡോണിന്റെയും പിതാവ് സന്തോഷിന്റെയും തേങ്ങലുകൾ മാത്രം ആ ഒറ്റമുറി വീട്ടിൽ ബാക്കിയായി. ഇസ്രയേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിനു നാടു വിട നൽകി.
15നു രാത്രിയോടെയാണു സൗമ്യയുടെ മൃതദേഹം ഇടുക്കി കീരിത്തോടിലെ വീട്ടിലെത്തിച്ചത്. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഇസ്രയേൽ കോൺസൽ ജനറൽ ജൊനാദൻ സഡ്ക ഇസ്രയേലിനു വേണ്ടി അന്തിമോപചാരം അർപ്പിച്ചു. കേരള ഗവർണർക്കു വേണ്ടി കലക്ടർ എച്ച്.ദിനേശൻ അന്തിമോപചാരം അർപ്പിച്ചു.