പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അരിക്കൊമ്പന് പിന്നാലെ അരി തേടി ഇറങ്ങി പടയപ്പയും,മറയൂർ പാമ്പൻമലയിലാണ് ലയങ്ങളുടെ വാതിൽ തകർത്ത് കാട്ടാന അരി ഭക്ഷിച്ചത്
മൂന്നാറിൽ അരി തേടി ഒറ്റയാൻ പടയപ്പയും. മറയൂർ പാമ്പൻ മലയിൽ തൊഴിലാളി ലയങ്ങളുടെ വാതിൽ തകർത്ത് പടയപ്പ അരിയെടുത്ത് ഭക്ഷിച്ചു. കൊമ്പൻ വീടുകൾ ആക്രമിച്ചു തുടങ്ങിയതോടെ ഭീതിയിലാണ് നാട്ടുകാർ.രണ്ടാഴ്ചയോളമായി മറയൂരിലെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന കൊമ്പൻ ഇന്നലെ അർദ്ധരാത്രിയിലാണ് വീടുകൾ തകർത്ത്.ഒരു ചാക്ക് അരിയാണ് ലയത്തിനുള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് കൊമ്പൻ കഴിച്ചത്. വാതിലും ജനലും തകർത്തായിരുന്നു പടയപ്പയുടെ അരി വേട്ട . ലയത്തിലെ താമസക്കാരയ രാജേന്ദ്രൻ കറുപ്പസ്വാമിയുടെ എന്നിവരുടെ വീടുകളാണ് ആന തകർത്തത്.പലരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പടയപ്പയെ കണ്ടത്.
പൊതുവേ ശാന്തനായിരുന്ന പടയപ്പ അടുത്തിടെ അക്രമ സ്വഭാവങ്ങൾ കാണിക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നുണ്ട്. വനം വകുപ്പ് അടിയന്തരമായി ഇടപെടണം എന്നാണ് പൊതു ആവശ്യം