അതിജീവനത്തിൻ്റെ രാജകുമാരന് കണ്ണീരോടെ വിട;നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി
വിധിയോട് പൊരുതി തോല്പിച്ചാണ് നീ വിട പറഞ്ഞത്..നിന്റെ ഓരോ വാക്കുകളും ആയിരങ്ങൾക്ക് പ്രചോദനമായിരുന്നു.. അതിജീവനത്തിന്റെ ഓരോ ഇലകളും അടർന്നു വീഴുമ്പോഴും നീ നല്കിയ വലിയൊരു ഊർജ്ജം അതിജീവനത്തിലെ ഓരോരുത്തരുടെയും നെഞ്ചിലെരിയുന്ന കനലായി ആളി കത്തി കൊണ്ടിരിക്കും.. പുകയാതെ ജ്വലിച്ചു കൊണ്ട്..
പ്രണാമം സഹോദരാ..
കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.
അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
രോഗത്തെ ചിരിയോടെ നേരിട്ട് അർബുദ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു