വനിതാ സാഹിതി ഇടുക്കി ജില്ല കൺവെൻഷനും സാംസ്കാരിക സംഗമവും കട്ടപ്പനയിൽ
കട്ടപ്പന: വനിത സാഹിതി ഇടുക്കി ജില്ല കൺവെൻഷനും സാംസ്കാരിക സംഗമവും ജൂലൈ 16ന് രാവിലെ പത്തിന് കട്ടപ്പനയിൽ (ദേവകിനിലയങ്ങോട് നഗർ ) നടക്കും. പ്രഭാഷകയും സാഹിത്യ അക്കാദമി അംഗവുമായ വി.എസ്.ബിന്ദു ഉദ്ഘാടനം ചെയ്യും. ഷേർലി മണലിൽ, ഷീലാ ശങ്കർ, പുഷ്പമ്മ , രാഖി.ആർ.ആചാരി, മിനി മീനാക്ഷി, രതിക തിലക്, ബിന്ദു പത്മകുമാർ, സി.ടി ഗീത, കെ.എൽ ശ്യാമള, രജനി വാകവയലിൽ, തുടങ്ങിയ എഴുത്തുകാർ പങ്കെടുക്കും.
എഴുത്തിന്റെ ലോകത്തേക്ക് ധാരാളം സ്ത്രീകൾ കടന്നുവരുന്ന ഇക്കാലത്ത് സർഗാത്മകതയുടെ ഉണർവും രാഷ്ട്രീയ ബോധത്തിന്റെ തെളിവും പകർന്നു നൽകേണ്ടതുണ്ട്. അന്ധവിശ്വാസങ്ങും അനാചാരങ്ങളും വർഗ്ഗീയ ചിന്തകളും ഉണർത്തിവിടുന്ന യാഥാസ്ഥിക ആശയങ്ങൾക്കെതിരെ കൈ കോർത്തുകൊണ്ട് ഇടുക്കിയിലെ വനിതാ എഴുത്തുകാരും കലാ സാഹിത്യ പ്രവർത്തകരും ജില്ലാ കൺവെൻഷനിൽ അണിചേരുമെന്ന് ജില്ലാ സെക്രട്ടറി പി.എം ശേഭനാകുമാരി, പ്രസിഡന്റ് എം.എസ്മേഴ്സി എന്നിവർ അറിയിച്ചു.