നാട്ടുവാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുടെ ഡൊമിസിലറിട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ ഗുരുതര കോവിഡ് ചട്ടലംഘനം
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവ. കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ ഗുരുതര കോവിഡ് ചട്ടലംഘനം. ഇന്ന് രാവിലെ 11.30 ന് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിച്ച് റോഷി അഗസ്റ്റിന് എം.എല്‍.എ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിലാണ് ഗുരുതര കോവിഡ് ചട്ടലംഘനം നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തിയുള്ള യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി,കൗണ്‍സിലര്‍മാർ, രാഷ്ട്രീയ സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങി നൂറിന് മുകളിൽ ആളുകൾ സാമൂഹിക അകലമില്ലാതെ തിങ്ങിക്കൂടി പങ്കെടുത്തു.
കട്ടപ്പന നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴാണ് ഗുരുതര കോവിഡ് ചട്ടലംഘനം നടന്നിരിക്കുന്നത്.