മഴ മുന്നറിയിപ്പ് വിദ്യാർത്ഥികൾക്ക് കൃത്യമായി അറിയുന്നതിന് ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > മഴയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകള്‍, എഇഒ, ഡിഇഒ, ഡിഡി, ഡിജിഇ ഓഫീസുകളില്‍ ആണ് ഹെല്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കേണ്ടത്. ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട നമ്ബറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും രാവിലെ 8 മണി മുതല്‍ സ്കൂള്‍ അവസാനിക്കുന്നത് വരെ ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഓഫീസുകളില്‍ പ്രവര്‍ത്തന സമയം മുഴുവൻ ഹെല്പ്ഡസ്ക് പ്രവര്‍ത്തിക്കണം. ഹെല്പ്ഡെസ്കുകള്‍ക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം. മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക അകറ്റാൻ ഈ ഹെല്പ്ഡെസ്ക്കുകള്‍ പ്രയോജനം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഓഫീസ്,പൊതുവിദ്യാഭ്യാസ ഡയര്‍ക്ടറുടെ ഓഫീസ്, ജില്ലാ ഉപഡയറ ക്ടര്‍മാരുടെ ഓഫീസ് എന്നീ ഓഫീസുകളിലെ ഹെല്പ്ഡസ്ക് വിവരങ്ങളും മന്ത്രി പങ്കുവെച്ചു.
















































































































