പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാലവർഷം ആരംഭിച്ചു,വൈദ്യൂതി മുടക്കവും

കാലവർഷം ആരംഭിച്ചതോടെ ഹൈറേഞ്ച് മേഖലയിൽ വൈദ്യുതി മുടക്കവും പതിവായി .
കട്ടപ്പന കല്യാണത്തണ്ടിൽ വൈദ്യുതി മുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസമായിട്ടും നടപടിയായില്ല.
പ്രദേശത്ത് കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിക്കുകയാണ്.
പലരുടെയും ഫോണുകളും നിശ്ചലമായി.
പരാതി പറയാൻ കെഎസ്ഇബി ഓഫീസിൽ പലതവണ വിളിച്ചിട്ടും ഫോൺ കിട്ടുന്നില്ല എന്നും ജനങ്ങൾ പരാതി പറയുന്നു.
മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ കല്യാണത്തണ്ട് നിവാസികൾ വൈദ്യുതിക്കായി കാത്തിരിക്കുകയാണ്.



























































































































