നാട്ടുവാര്‍ത്തകള്‍
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കി
കട്ടപ്പന: സര്‍വീസ് സഹകരണ ബാങ്ക് ക്രമീകരിച്ചിരിക്കുന്ന കോവിഡ് ഹെല്‍പ്പ് ഡസ്‌കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കി. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആദ്യപടിയായി പതിനായിരം രൂപ വീതമാണ് നല്‍കിയത്. കട്ടപ്പന മുളകരമേട് കോയിപ്പുറത്ത് വാസവന്‍, വാഴയില്‍ രാധാകൃഷ്ണന്‍, പനച്ചിക്കാട് സിനി സുരേഷ് തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്കാണ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ആദ്യപടിയായി പതിനായിരം രൂപ ധനസഹായം കൈമാറിയത്. ബാങ്ക് ഭരണസമിതിയംഗങ്ങളായ റ്റി.ജെ ജേക്കബ്, ജോയി ആനിത്തോട്ടം, കെ.ജെ ബെന്നി, പ്രശാന്ത് രാജു, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.