മിണ്ടാപ്രണികള്‍ക്ക് കരുതലുമായി ഡി.വൈ.എഫ്.ഐ
കട്ടപ്പന: കോവിഡ് മഹമാരിയെ നേരിടാന്‍ നാടൊന്നാകെ കരുതലുമായി മാറുമ്പോള്‍ കട്ടപ്പനയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മിണ്ടാപ്രാണികളെയും ചേര്‍ത്ത് പിടിക്കുകയാണ്. കട്ടപ്പനയ്ക്ക് സമീപം ഒരു വീട്ടിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കോവിഡ് ബാധിക്കുകയും മറ്റ് അംഗങ്ങള്‍ ക്വാററ്റീനില്‍ കഴിയുകയും ചെയ്തതോടെയാണ് പശുക്കള്‍ പട്ടിണിയിലായത്. ക്വാറന്റീനില്‍ ആയതിനാല്‍ പുറത്ത് പോയി തീറ്റ ശേഖരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെയായി. ഇതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെ നാല് പശുക്കള്‍ക്കും ആവശ്യമായ പുല്ല് ശേഖരിക്കാനിറങ്ങിയത്. മനക്കരുത്തില്‍ മഹാമരിയെ നേരിടുന്ന യുവത അരിവാളുമായിറങ്ങിതോടെ മണിക്കൂറുകള്‍കൊണ്ട് ആവശ്യത്തിന് പുല്ലുമായാണ് തിരികെയെത്തിയത്. നാലുപശുക്കളില്‍ രണ്ടെണ്ണം കറവയുള്ളതുമാണ്. ഇതിനുവേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി സുമോദ്, ബ്ലോക്ക് സെക്രട്ടറി ജിബിന്‍ മാത്യൂ, എബി മാത്യു, ഫൈസല്‍ ജാഫര്‍, ജോബി, ലിജോ, അജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.