നാട്ടുവാര്‍ത്തകള്‍
നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി;ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം
വണ്ടന്‍മേട്: നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ. കോവിഡ് മഹാമാരിയോട് സന്ധിയില്ലാതെ പോരാടുന്ന ചക്കുപള്ളം എഫ്.എച്ച്.സി.യിലെ ജീവനക്കാരെ ഷാള്‍ അണിയിച്ചും മൊമന്റോ നല്‍കിയും ഡി.വൈ.എഫ്‌ഐ ആദരിച്ചു. എല്ലാവര്‍ക്കും ഫെയ്‌സ് ഷീല്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് എസ്.സുധീഷ്, അണക്കര മേഖല സെക്രട്ടറി ജെയ്‌സണ്‍ പുളിങ്കാല, സി.പി.എം അണക്കര ലോക്കല്‍ സെക്രട്ടറി സതീഷ് ചന്ദ്രന്‍, പ്രവര്‍ത്തകരായ അരുണ്‍കുമാര്‍, അനീഷ് ബാബു, സജി ഐസക് എന്നിവര്‍ പങ്കെടുത്തു