വന്യ മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കുത്തിവയ്ക്കാനുള്ള വാക്‌സിൻ ജില്ലയില്‍ ആവശ്യത്തിന് സൂക്ഷിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു
പീരുമേട്: വന്യ മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കുത്തിവയ്ക്കാനുള്ള വാക്‌സിൻ ജില്ലയില്‍ ആവശ്യത്തിന് സൂക്ഷിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു .അന്യമൃഗങ്ങളുടെ കടിയേറ്റാല്‍ ചികില്‍സയ്ക്കായി മെഡിക്കല്‍കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കുരങ്ങ് ,കാട്ടുപന്നി, കാട്ടുപോത്ത്, തുടങ്ങിയ വന്യമൃഗങ്ങളുടെആക്രമണമോ, കടിയോ ഏറ്റാല്‍ കുത്തിവയ്ക്കാനുള്ള വാക്‌സിനാണ് എറിക് വാക്‌സിൻ . എന്നാല്‍ പീരുമേട്താലൂക്ക് ആശുപത്രിയിലും സമീപത്തെ പി.എച്ച്. സി.കളിലും ഇന്ററാടെര്‍മര്‍ റാബീസ് വാക്‌സിൻ മാത്രമേ സ്റ്റോക്കായി ഉള്ളൂ .
ഇത് ചികില്‍സയ്യ്ക്ക് തീര്‍ത്തും അപര്യാപ്തമാണ്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ തേയില തോട്ടം തൊഴിലാളിക്ക്കാട്ടുപന്നിയുടെ കുത്തേറ്റ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകേണ്ട സ്ഥിതിയുണ്ടായി. അടിയന്തിര ഘട്ടത്തില്‍ നല്‍കേണ്ട ഇമ്മ്യൂണോ ഗ്ലോബലിൻ വാക്‌സിൻ (എറിഗ്) വന്യമൃഗ ആക്രമണ മേഖലകളിലെ പി. എച്ച്.സികളിലടക്കം സൂക്ഷിക്കേണ്ടതാണെങ്കിലും പീരുമേട് താലൂക്കാശുപത്രിയില്‍പോലും സ്റ്റോക്കില്ലായിരുന്നു.
. കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, പെരുവന്താനം, അയ്യപ്പൻകോവില്‍, ഉപ്പുതറ തുടങ്ങിയ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ എറിക് വാക്‌സിൻ കിട്ടാനേയില്ല. കുമളിയില്‍ ഒരാളിന് വന്യമൃഗങ്ങളുടെ കടിയോ, ആക്രമണമോ ഉണ്ടായാല്‍ 120 കിലോമീറ്റര്‍ യാത്ര ചെയ്ത് കോട്ടയത്തോ, ഇടുക്കി മെഡിക്കല്‍ കോളേജിലോ എത്തേണ്ട അവസ്ഥയാണ് .സാധാരണ നിലയില്‍ നാലുമണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമെ അവിടെ എത്തൂ.. ആംബുലൻസില്‍ എത്തിച്ചാല്‍ പോലും മൂന്നു മണിക്കൂര്‍ വേണം.രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും രോഗിയുടെ സ്ഥിതി ഗുരുതരവുമാകുമെന്ന അവസ്ഥയാണുള്ളത്. .
താലൂക്ക് ആശുപത്രിയിലും വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാക്കിയാല്‍ മാത്രമേ നാട്ടുകാര്‍ക്ക് പ്രയോജനപ്രദമാകുകയുള്ളു. ഇതിനായി അടിയന്തിര നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.