പ്രധാന വാര്‍ത്തകള്‍
സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും
സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കാൻ തീരുമാനം. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്നവരെയാണ് അതാതു സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുക.
പ്രതിരോധ പ്രവർത്തനത്തിന് ആൾ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തിൽ സർക്കാർ ഉത്തരവിറക്കിയത്. ജീവനക്കാരുടെ പട്ടിക തയ്യാറാക്കി അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികൾ ഇവർക്ക് കോവിഡ് ജോലി നൽകും. പുതിയ ഉത്തരവു പ്രകാരം ആർക്കും കോവിഡ് ഡ്യുട്ടിയിൽനിന്ന് ഒഴിവാകാനാവില്ല.
തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് ആദ്യം പരിഗണിക്കുക. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.