പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടക്കുന്ന കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ 152.96 ക്യുബിക് മീറ്റര്‍ പാറയുടെ അവശിഷ്ടങ്ങള്‍ ടെന്‍ഡര്‍ ചെയ്ത് വില്‍ക്കുന്നു. ജൂണ്‍ 15 ന് തുടങ്ങിയ ടെന്‍ഡര്‍ ഫോം വില്‍പന ജൂണ്‍ 29 ന് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും. അന്നേ ദിവസം 3 മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ജൂണ്‍ 30 ന് രാവിലെ 10.30 ന് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡര്‍ ഉറപ്പിച്ച് കിട്ടുന്നവര്‍ 10 ദിവസത്തിനുളളില്‍ ടെന്‍ഡര്‍ വസ്തുക്കള്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്നും മാറ്റേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650.









































































