മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു


ചെറുതോണി- ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരം താനം സന്തോഷിൻ്റെ ഭാര്യ സൗമ്യ (32)കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു ഇന്നലെ വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഇസ്റായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതി ശൻ്റയും സാവിത്രിയുടെയും മകളാണു് സൗമ്യ 7 വർഷമായി ഇഡ്രായേലിലാണ് 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത് ഏക മകൻ അഡോൺ
ഫോട്ടോ
സൗമ്യ സന്തോഷ് (32)

ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം.

ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികൾ ജീവഭീതിയിലാണ്. കേന്ദ്ര-
സംസ്ഥാന സർക്കാരുകളും, ഇന്ത്യൻ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.