6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സുവർണ്ണ നേട്ടത്തിൽ എഴുകുംവയൽ കരാട്ടേ ടീം





കട്ടപ്പന: കേരള സ്റ്റേറ്റ്ഷിറ്റോറിയു കരാട്ടേ അസോസിയേഷൻ 10-6-2023 ൽ തിരുവനന്തുപരം ജിമ്മിജോർജ്ജ് ഇൻഡോർസ്റ്റേഡിയത്തിൽ വെച്ചു നടത്തിയ ഒന്നാമത് ഷിറ്റോറിയു കേരള സ്റ്റേറ്റ് കരാട്ടേ ചാമ്പ്യൻഷിപ്പിൽ എഴുകുംവൽ കരാട്ടേടീമിന് ഉജ്ജ്വലവിജയം വ്യക്തികത ഇനത്തിലും,ടീം ഇനത്തിലുമായി 12 സ്വർണ്ണവും 2വെള്ളിയും5 വെങ്കലവും അടക്കം 19മെഡലുകളാണ് ടീം നേടിയത്.സീനിയർ പുരുഷൻമാരുടെ വ്യക്തികതാ കത്താമത്സരത്തിലും -60kg കുമിത്തേ മത്സരത്തിലും ഓൾഇന്ത്യൻ യൂണിവേഴ്സിറ്റി മെഡൽ ജേതാവായ ബിപിൻ ജെയ്മോൻ സ്വർണ്ണമെഡൽ നേടിയപ്പോൾ ഇതേ ഇനങ്ങളിൽ ശ്രീഹരി എസ്പിള്ള വെങ്കലമെഡൽനേടി.സീനിയർ പുരുഷ വിഭാഗം -75kg കുമിത്തെവിഭാഗത്തിൽ സച്ചിൻ ടോം സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും സീനിയർ വനിതാ വിഭാഗത്തിൽ കത്താ ഇനത്തിലും +67kg കുമിത്തേവിഭാഗത്തിലും അച്ചുമോൾ ദേവസ്യ വെങ്കലവും,വെള്ളിയും നേടുകയും ചെയ്തപ്പോൾ ജൂനിയർ കുമിത്തേ വിഭാത്തിൽ സഹോദരങ്ങളായ ജോവാക്കിൻ ജിജിയും,ജോനാതൻജിജിയും വെങ്കലമെഡൽ നേടി.ടീം കത്താഇനത്തിലും ടീം കുമിത്തേ ഇനത്തിലും അഖിൽ വിജയൻ,ബിപിൻ ജെയ്മോൻ,ശ്രീഹരി എസ്പിള്ള,സച്ചിൻടോം,ബിപിൻജോഷി,ജോജു ബിജു എന്നിവർഅടങ്ങിയ ടിം സ്വർണ്ണമെഡലുകൾ നേടി.വിസ്മയ, വിഷ്ണുപ്രിയ, ആഷിക് ഷാജി,അഞ്ചലോ മരിയ,ശ്രീശാന്ത് ,ഭഗത്ദേവ് തുടങ്ങിയവരും പതിനഞ്ചഗ ടീമിനെ പ്രതിനിധികരിച്ചു എഴുകുംവയൽ സ്വദേശി ഷിഹാൻ മാത്യുജോസഫാണ് പരിശീലകൻ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!