San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്ലസ് വണ്‍ അപേക്ഷ അവസാന തീയതി ഇന്ന്; 13-ന് ട്രയല്‍ അലോട്ട്മെന്റ് പ്രഖ്യാപിക്കും






ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും.

ജൂണ്‍ രണ്ട് മുതലാണ് അപേക്ഷ സമര്‍പ്പിക്കാൻ ആരംഭിച്ചത്. ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, 4,49,920 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അവസാന തീയതി ഇന്നായതിനാല്‍, അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. ട്രയല്‍ അലോട്ട്മെന്റ് 13-നും, ആദ്യ അലോട്ട്മെന്റ് 19നും പ്രഖ്യാപിക്കും. ജൂലൈ അഞ്ചിനാണ് ക്ലാസുകള്‍ ആരംഭിക്കുക.

ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. 78,140 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. 11,573 പേര്‍ മാത്രമാണ് വയനാട് ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. തിരുവനന്തപുരം- 33,852, കൊല്ലം- 32500, പത്തനംതിട്ട- 13,832, ആലപ്പുഴ- 25,187, കോട്ടയം- 22,585, ഇടുക്കി- 12,399, എറണാകുളം- 36,887, തൃശ്ശൂര്‍- 38,133, പാലക്കാട്- 43,258, കോഴിക്കോട്- 46,140, കണ്ണൂര്‍- 36,352, കാസര്‍ഗോഡ്- 19,109 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!