സഹായമോ? ഒരു ഫോൺവിളിക്കപ്പുറം കട്ടപ്പനയിൽ ഇവരുണ്ട്.
കട്ടപ്പന:ലോക്ഡൗൺ കാലമാണ്. കോവിഡ് ബാധിതരുടെ എണ്ണവും കൂടുന്നു. പരസ്പരം സഹായിച്ചാൽ മാത്രമേ ഈ കഠിനകാലം നമുക്ക് മറികടക്കാനാകൂ. സ്വന്തം ആരോഗ്യംപോലും വകവെയ്ക്കാതെ ഒട്ടേറെയാളുകൾ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. പേടിക്കേണ്ട, ഒരു ഫോൺകോളിന്റെയോ വാട്‌സാപ്പ് സന്ദേശത്തിന്റെയോ അകലത്തിൽ അവരുണ്ട്.
മർച്ചൻറ് യൂത്ത് വിംഗ് കട്ടപ്പന
ഫയർ ആൻഡ് റെസ്ക്യൂ ഹെൽപ് ഡെസ്ക്:
FOK ഹെൽപ്പ് ഡെസ്ക്
മലയാളി ചിരിക്ലബ്ബ് കാരുണ്യ കിറ്റ്
കട്ടപ്പനക്കാരൻ ഹെൽപ്പ് ഡെസ്ക്
ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐയുടെ ഹെൽപ്പ് ഡെസ്‌കുകൾ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വലിയ സംഘം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇറങ്ങുന്നുണ്ട്. വീടുകളിൽ മരുന്നെത്തിക്കുന്നത് തൊട്ട് കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന വരെയുള്ള കാര്യങ്ങൾ ചെയ്യും. ഡിറ്റാജ് (ഇടുക്കി)-9447813559, അനൂപ് (പീരുമേട്)-9526422357, ആനന്ദ് (ഉടുമ്പൻചോല)-9207472855, സുധീഷ് (ദേവികുളം)-7907324205.
എം.പി.യുടെ സംഘം
ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം വലിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. വിളിച്ചാൽ ഉടൻ സഹായമെത്തും.
ലിനീഷ് അഗസ്റ്റിൻ (ഇടുക്കി)-9947003146, മാക്‌സിൻ ആന്റണി (ദേവികുളം)- 8301014408, ബിജുജോസഫ് (ഉടുമ്പൻചോല)-9539508358, റോബിൻ കാരയ്ക്കാട്ട് (പീരുമേട്)-9497479467.
സേവാഭാരതി
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും സഹായവുമായി ജില്ലയിലെ സേവാഭാരതിയും രംഗത്തുണ്ട്.
ലോക് ഡൗണിൽ സഹായം വേണ്ടവർ ഒന്നു വിളിച്ചാൽ മതി. പഞ്ചായത്തുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്. ജില്ലാ ഹെൽപ് ലൈൻ: രഞ്ജിത്- 9744339706, രാമചന്ദ്രൻ-9497282628, അനിൽ- 9562089590