കെ. സുരേന്ദ്രന്‍ അഹങ്കാരത്തിന്റെ വിത്താണന്ന് എം.എം. മണി.


നെടുങ്കണ്ടം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അഹങ്കാരത്തിന്റെ വിത്താണന്ന് എം.എം. മണി. കേരളത്തില്‍ ബി.ജെ.പി എന്ന പാര്‍ട്ടിയുടെ അവസ്ഥ മനസിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനവും കേരളത്തില്‍ ഇന്നു വരെ കാണാത്ത ഹെലികോപ്റ്റര്‍ മത്സരം ഈ അഹങ്കാരത്തിന്റെ തെളിവാണന്നും നെടുങ്കണ്ടത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും കണക്കില്ലാതെ പണം കിട്ടിയതിന്റെ ഹുങ്കാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ കാണിച്ചത്. ഈ ആര്‍ഭാടം കണ്ട് വോട്ട് ചെയ്യാന്‍ ഇരുന്നവര്‍ പോലും ഈ അഹങ്കാരികള്‍ ജയിച്ചാല്‍ എന്താകും എന്ന് കരുതി വോട്ട് ചെയ്തില്ലെന്നും മണി പറഞ്ഞു. ഇതേപോലെ തന്നെ വിവരമില്ലാത്ത ആളാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അധികാരവും പണവും കൊണ്ടുള്ള ഹുങ്കില്‍ വിവരക്കേട് മാത്രമാണ് വിളമ്പുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മര്യാദയുള്ളത് കൊണ്ടാണ് ബംഗാളില്‍ കിട്ടിയത് പോലെ ഇവിടെ കിട്ടാത്തത് എന്നും കേരള രാഷ്ര്ടീയത്തില്‍ ബി.ജെ.പി. അപ്രസക്തമാണന്നും അദ്ദേഹം പറഞ്ഞു.