Idukki വാര്‍ത്തകള്‍
വാഴവര വാകപ്പടിയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്‌തു

വാഴവര വാകപ്പടിയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്‌തു. വാകപ്പടി കുളത്തപ്പാറ സുനിൽകുമാർ (46)ലാണ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രി 9ഓടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ആഴത്തിൽ മുറിവേറ്റ് യുവതിയുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവിത്തിനുശേഷം ഒളിവിൽപോയ സുനിലിനെ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകനും എസ്ഐ എബി ജോർജും ഉൾപ്പെടുന്ന സംഘം വീടിന്റെ പരിസരത്തുനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.













































































