JCI India സോൺ 20, 2025 വർഷത്തെ അവാർഡ് പ്രഖ്യാപനവും 2026 വർഷത്തേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു

JCI ഇന്ത്യ സോൺ 20, 2025 വർഷത്തെ വാർഷിക കൗൺസിലായ Zonecon ൽ 2025 വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരങ്ങളും അവാർഡുകളും പ്രഖ്യാപിച്ചു. ഒക്ടോബർ മാസം 12-ആം തിയതി ഞായറാഴ്ച മൂവാറ്റുപുഴ ജേക്കബ്സ് കൺവൻഷൻ സെന്ററിൽ വച്ച് ചേർന്ന സോണൽ കോൺഫറൻസിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഔട്ട്സ്റ്റാൻഡിങ് പ്രസിഡന്റ്, ഔട്ട്സ്റ്റാൻഡിങ് ഗ്രോത് ആൻഡ് ഡെവലപ്പ്മെന്റ്, ഔട്ട്സ്റ്റാൻഡിങ് പബ്ലിക് റിലേഷൻസ് ആക്ടിവിറ്റി, എന്നീ മേഘലകളിലെ മികവുകൾക്കും ഐ റ്റി മേഖലയിലെ പ്രത്യേക സംഭവനക്കായി JCI പ്രൊഫഷണൽ എക്സലൻസ് അവാർഡിനുമാണ് JCI കട്ടപ്പന ടൗൺ അർഹമായത്. പ്രവർത്തനമാരംഭിച്ച് 3 വർഷം പൂർത്തിയാക്കുന്നതിന് മുൻപേ ലഭിച്ച ഈ അവാർഡുകൾ നേട്ടങ്ങളുടെ പട്ടികയിൽ JCI കട്ടപ്പന ടൗണിനെ JCI ഇന്ത്യയിൽ ബഹുദൂരം മുന്നിലാക്കി. JCI കട്ടപ്പന ടൗൺ പ്രസിഡന്റ് Jc അനൂപ് തോമസ്, സെക്രട്ടറി Jc റോണി ജേക്കബ്, ട്രഷറർ Jc ജസ്റ്റിൻ തോമസ് എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് കഴിഞ്ഞ പ്രവർത്തന വർഷം JCI കട്ടപ്പന ടൗണിനെ നയിച്ചത്.
2026 വർഷത്തേക്കുള്ള JCI സോൺ 20 യുടെ ഭരണ സമിതി തെരഞ്ഞെടുപ്പും ഈ യോഗത്തിൽ നടന്നു. പ്രസിഡന്റ് ആയി JFM ജെയ്സൺ അറക്കൽ, സോൺ വൈസ് പ്രസിഡന്റ് ആയി കട്ടപ്പന JCI ചാർട്ടർ പ്രസിഡന്റ് ആയ Jc ജോജോ കുമ്പളന്താനവും തിരഞ്ഞെടുക്കപ്പെട്ടു.









































































