Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു


കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.
നടുറോഡില്‍ വെച്ചാണ് ബാബു എന്നയാള്‍ സാലുദ്ദീനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടിയയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.