ഭീതി ഒഴിയാതെ കോവിഡ്; ഓരോ നാലു മിനിറ്റിലും ഒരാളുടെ ജീവനെടുക്കുന്നു
വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തിലേറെ നീണ്ട ആഗോള കോവിഡ് അടിയന്തരാവസ്ഥ ഔദ്യോഗികമായി അവസാനിച്ചെങ്കിലും വൈറസ് ഇപ്പോഴും ഓരോ നാല് മിനിറ്റിലും ഒരാളെ കൊല്ലുന്നുവെന്ന് റിപ്പോര്‍ട്ട്.നിരവധി പഠനങ്ങള്‍ നടത്തിയിട്ടും വൈറസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും മിസോറിയിലെ വെറ്ററൻസ് അഫയേഴ്സ് സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയും പ്രതിരോധ കുത്തിവയ്പ്പില്ലാത്ത രാജ്യങ്ങളെയുമാണ് വൈറസ് അപകടത്തിലാക്കുന്നത്.ഇപ്പോഴും ഒരു മുൻനിര കൊലയാളിയാണ് കോവിഡ്. അതിന്‍റെ വ്യാപ്തി പലരും മനസ്സിലാക്കുന്നതിനേക്കാള്‍ വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം യു.എസില്‍ ഹൃദ്രോഗത്തിനും കാൻസറിനും പിന്നില്‍ മൂന്നാമത്തെ വലിയ കൊലയാളിയാണ് കോവിഡ്.
കോവിഡിനെ മഹാമാരി എന്ന നിലയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതാണ് ലോകത്തിലെ പൊതുവായ ആഗ്രഹം. അതിനെ തുടച്ചുനീക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷേ തങ്ങള്‍ക്ക് അടങ്ങിയിരിക്കാൻ കഴിയില്ലെന്നും മിസോറിയിലെ ക്ലിനിക്കല്‍ എപ്പിഡെമിയോളജി സെന്റര്‍ ഡയറക്ടര്‍ സിയാദ് അല്‍-അലി പറഞ്ഞു. “കോവിഡ് ഇപ്പോഴും ധാരാളം ആളുകളെ ബാധിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിന്‍റെ തീവ്രത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.” അദ്ദേഹം പറഞ്ഞു.
കോവിഡ് ഇനി അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു മുമ്ബു തന്നെ മിക്ക സര്‍ക്കാരുകളും ലോക്ക്ഡൗണുകളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും ഇളവ് വരുത്തിയിരുന്നു. മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ വൻതോതില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് ഭരണകൂടങ്ങള്‍ തന്നെ ഇതില്‍ നിന്നു പിറകോട്ടു പോയി. പൊതുജനങ്ങള്‍ പ്രതിരോധ നടപടികള്‍ പിന്തുടരാൻ വിമുഖത കാണിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. കോവിഡ് പ്രതിസന്ധിയില്‍ ദരിദ്ര രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു ആഗോള, ദീര്‍ഘകാല പദ്ധതി യാഥാര്‍ഥ്മായയില്ല. വാക്സിനേഷനോട് തുടക്കത്തില്‍ ജനം പുറംതിരുഞ്ഞു നിന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിൻ ലഭ്യമായ വികസിത രാജ്യങ്ങളില്‍ പോലും പലരും അത് എടുക്കാൻ വിസമ്മതിച്ചു. ആഗോള ഏകോപനത്തിനും രാഷ്ട്രീയം തടസ്സമായെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. കോവിഡ് ബാധിച്ച് ലോകമെമ്ബാടും കുറഞ്ഞത് 20 ദശലക്ഷം പേര്‍ മരിച്ചുണ്ടെന്നാണ് കണക്ക്