ഇടുക്കി പാക്കേജ്, മുഖ്യമന്ത്രിയും മന്ത്രിയും എം.എൽ.എമാരും മാപ്പ് പറയണം; പ്രൊഫ.എം.ജെ.ജേക്കബ്


മുഖ്യമന്ത്രി പിണറായി വിജയൻ 5 വർഷം മുൻപ് കട്ടപ്പനയിലെ പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലായെന്ന് സി.പി.എം.നേതാവും മുൻ ധനകാര്യവകുപ്പ് മന്ത്രിയുമായ തോമസ് ഐസക് തന്നെ പറഞ്ഞിട്ടുള്ളതിനാൽ മുഖ്യമന്ത്രിയും ഇടുക്കിയിലെ മന്ത്രിയും ഇടതുമുന്നണി എം.എൽ.എമാരും ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട്പ്രൊഫ.എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. ..
കേരളാ കോൺഗ്രസ് രാജകുമാരി മണ്ഡലം കൺവൻഷൻ സർവ്വീസ് സഹകരണ ബാങ്ക്ഹാളിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…………. മുഖ്യമന്ത്രി ഏപ്രിൽ മാസത്തിൽ നെടുംകണ്ടത്ത് വന്നപ്പോഴും ഇടുക്കി പാക്കേജിനെക്കുറിച്ച് പരാമർശിക്കാത്തത് പ്രതിഷേധാർഹമാണ്. കേരളാ കോൺഗ്രസും യു.ഡി.എഫും ഇടുക്കി പാക്കേജിനു വേണ്ടി സംസാരിക്കുമ്പോൾ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമായി എന്നു പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറിയും ഭരണകക്ഷി എം.എൽ.എമാരും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. യു.ഡി.എഫ് ജില്ലാ കൺവീനർ കൂടിയായ എം.ജെ.ജേക്കബ് ചൂണ്ടിക്കാട്ടി.. 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ പോലും രൂപകല്പന ചെയ്തിട്ടില്ലായെന്നത് ഗൗരവമായ കാര്യമാണ്……….. …………….വനം – റവന്യൂ വകുപ്പുകൾ തമ്മിലും ഇടതുമുന്നണി ഘടക കക്ഷികൾ തമ്മിലും ഉള്ള തർക്കങ്ങൾ മൂലം ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തത് കുടിയേറ്റ കർഷകരെയും ജനങ്ങളെയുംബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.കർഷകർ സ്വയം കുടിയിറങ്ങി പോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങൾ വ്യാപിപ്പിക്കുമെന്നും ജില്ലാ പ്രസിഡണ്ട് തുടർന്നു പറഞ്ഞു. ………………. മണ്ഡലം പ്രസിഡണ്ട് ജോസ് കണ്ടത്തിൻകരഅദ്ധ്യക്ഷത വഹിച്ചു.. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടിഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി ഇടപ്പള്ളിക്കുന്നേൽ സംസ്ഥാനസ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസ് പൊട്ടൻപ്ലാവൻ കേരള കർഷകയുണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ചു. ഇടുക്കിയുടെ കഥാകാരനും സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ജോർജ് അരീപ്ലാക്കലിനെ കെ.എം. ജോർജ് മെമ്മോറിയൽ സ്മാരക സാഹിത്യ പുരസ്ക്കാരമായി മെമന്റോ നൽകി ജില്ലാ പ്രസിഡണ്ട് ആദരിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആന്റണി മുനിയറ കോൺഗ്രസ് ജില്ലാക്കമ്മറ്റിയംഗം ഷാജി കൊച്ചു കരോട്ട്, സഹകരണ ബാങ്ക് പ്രസിഡണ്ട് ബോസ് പൂത്തയത്ത് കേരള കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ബേബി പടിഞ്ഞാറേക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഡെയ്സി ജോയി , ജോയി കുരിശിങ്കൽപാർട്ടി രാജക്കാട്, സേനാപതി, ഉടുമ്പൻചോല മണ്ഡലം പ്രസിഡണ്ടുമാരായ സിബി കൊച്ചുവള്ളാട്ട്,തങ്കച്ചൻ വള്ളനാമറ്റം, കുര്യാച്ചൻ കൊച്ചു പുരയ്ക്കൽ മണ്ഡലം സെക്രട്ടറിമാരായ സിബി ചിറ്റടി , സാബു ഇടയ്ക്കാട്ട്, ഷാജി വാണിയപ്പുരയ്ക്കൽ, ജെയ്സൺ എബ്രാഹം, ശശിധരൻ മാടപ്പള്ളി , ബേബി കളപ്പുര , സണ്ണി പട്ടിയാലിൽ എന്നിവർ പ്രസംഗിച്ചു..