ചില വാർത്തകൾ പ്രചരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലായെന്ന് ക്രിസ്ത്യൻ ഐക്യവേദിജില്ലാ കൺവീനർ ബ്രദർ റജി ചാക്കോ
പ്രചരണം അടിസ്ഥാനരഹിതം,
തൊടുപുഴയിൽ നിരോധിത പുകയില ഉൽപ്പന്നവുമായി പാസ്റ്റർ അറസ്റ്റിൽ എന്നപേരിൽ കഴിഞ്ഞ ആഴ്ചയിൽ വ്യാപകമായി വന്ന വാർത്തകൾക്കെതിരെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ ക്രിസ്ത്യൻ ഐക്യവേദി ജില്ലാ പോലീസ് മേധാവിയ്ക്ക്പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ അന്വേഷണത്തിന്റെ ഭാഗമായി തൊടുപുഴ ഡിവൈഎസ്പി, എം ആർ മധുബാബുവും ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികളും തമ്മിൽ നടന്ന ചർച്ചയിൽ തെറ്റായ നിലയിൽ വാർത്ത പ്രചരിച്ചതാണെന്നും സുവിശേഷകനോ പാസ്റ്ററോ പെന്തക്കോസ്ത് സഭാ വിഭാഗത്തിൽപ്പെട്ട ആളോഅല്ല, ഹാൻസ് വില്പനയിൽ പിടിക്കപ്പെട്ട വ്യക്തിയെന്നും തൊടുപുഴ ഡിവൈഎസ്പിയും, തൊടുപുഴ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഭാരവാഹികളും വ്യക്തമാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വാർത്താ ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും തിരുത്തിയ വാർത്ത വരികയും ഉണ്ടായി എന്നാൽ വീണ്ടും പ്രതിഷേധ യോഗങ്ങൾ നടത്തുവാൻ ക്രൈസ്തവ വിഭാഗങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന നിലയിൽ ചില വാർത്തകൾ പ്രചരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലായെന്ന് ക്രിസ്ത്യൻ ഐക്യവേദിജില്ലാ കൺവീനർ ബ്രദർ റജി ചാക്കോ,തൊടുപുഴ താലൂക്കിന്റെ ചുമതലയുള്ള ജില്ലാ ജോ: കൺവീനർ പാസ്റ്റർ കുഞ്ഞുമോൻ മാത്യു എന്നിവർ വ്യക്തമാക്കുകയുണ്ടായി,