Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ





◾സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്നു വൈകുന്നേരം ഏഴിന് ബെഗളൂരുവില്‍ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. ഗവര്‍ണര്‍ക്കു കത്തു കൈമാറും. മൂന്നാം വര്‍ഷം ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി വൈകിയാണ് തീരുമാനമായത്. ഇന്നു രാവിലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തീരുമാനം പ്രഖ്യാപിക്കും.

◾ഏഴു വര്‍ഷമായി കേരളത്തില്‍ 80,000 കോടി രൂപയുടെ വികസനം നടത്തിയെന്നു പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആര്‍ എസ് എസ്. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കുകയാണ് സംഘപരിവാര്‍. ഗാന്ധിജിയേയും നെഹ്റുവിനേയും മുഗള്‍ ഭരണത്തേയും പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കുന്നതു കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾മണിപ്പൂരില്‍ കലാപത്തിന് ഇടയാക്കിയ ഭൂരിപക്ഷ സമുദായമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്.

◾വനമേഖലയോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ആക്രമണങ്ങള്‍ എങ്ങനെ നേരിടണമെന്നു പഠിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിക്കു ഹൈക്കോടതി രൂപം നല്‍കി. അമിക്കസ് ക്യൂറി അഡ്വ. എസ്. രമേഷ് ബാബുവാണു കണ്‍വീനര്‍. ഫോറസ്റ്റ് അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ ജി. പ്രമോദ്, മുന്‍ കണ്‍സര്‍വേറ്റര്‍ ഒ.പി. കലേര്‍, ഡോ. എം. അനന്തകുമാര്‍, ഡോ. പി.എസ്. ഈസ എന്നിവരാണു സമിതി അംഗങ്ങള്‍.

◾കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തു നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ നിയമിച്ച വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി.

◾ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കു നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്നതടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷന്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് കൈമാറിയത്.

◾വടക്കന്‍ കേരളത്തെ ഭീകരവാദ ശ്രംഖലകളുടെ താവളമെന്ന് അധിക്ഷേപിച്ച് ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെന്‍. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. മലപ്പുറവും കോഴിക്കോടും കാസര്‍കോടും ഉള്‍പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശ്രംഖലയാണെന്നു വിശദീകരിക്കുകയും ചെയ്തു.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ‘ആള്‍മാറാട്ട’ സംഭവത്തില്‍ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോം അറിയിച്ചതാണ് ഇക്കാര്യം.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെകൂടി എന്‍ഐഎ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്.

◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ അറസ്റ്റിലായ രണ്ടു വനം വികസന കോര്‍പറേഷന്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾തിരുവല്ല ഫ്ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. തുകലശ്ശേരി സ്വദേശി സിപി ജോണ്‍ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.

◾ജിയോളജിസ്റ്റെന്ന വ്യാജേന പാറമട ഉടമയെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനേയും യുവതിയേയും അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും ബിടെക് ബിരുദധാരിയുമായ രാഹുല്‍, കോഴിക്കോട് സ്വദേശിനിയും എം.എസ് സി ബിരുദധാരിയുമായ നീതു എസ് പോള്‍ എന്നിവരാണു പിടിയിലായത്.

◾താമരശേരിയിലെ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വെങ്കണക്കല്‍ മുഹമ്മദ് ഷിബില്‍ താമരശേരി പൊലീസില്‍ കീഴടങ്ങി. ഷാഫിയെകുറിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരം നല്‍കിയത് ഷിബില്‍ ആയിരുന്നു.

◾മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ തുരത്തുമെന്നു വനംവകുപ്പ്. സംസ്‌കരണ പ്ലാന്റിനു മുന്നില്‍ പച്ചക്കറി മാലിന്യങ്ങള്‍ ഇടരുതെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നല്‍കി. പ്ലാന്റിനു ചുറ്റും പഞ്ചായത്ത് കമ്പിവേലി കെട്ടുന്നുണ്ട്.

◾കൊച്ചി കലൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കളെ അറസ്റ്റു ചെയ്തു. ആസാം സ്വദേശിനികളായ രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ബംഗാളികളായ ഗോപാല്‍ റോയ്, ബിഷ്ണു, യാക്കൂബ് അലി എന്നിവരാണു പിടിയിലായത്.

◾കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.

◾എറണാകുളം വാഴക്കാലയില്‍ എംഡിഎംഎ വില്‍പന നടത്തിയ യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. റാന്നി സ്വദേശിനി പില്‍ജ, മലപ്പുറം സ്വദേശി ഷംസീര്‍ എന്നിവരെയാണ് ത്യക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്.

◾മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ 35 ദിവസം പ്രായമായ മകള്‍ അന്‍സിയയാണ് മരിച്ചത്.

◾കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാന്‍ ബംഗളൂരുവില്‍ പിടിയില്‍. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തയത്.

◾ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജാ സത്യ (65)നാണ് പരിക്കേറ്റത്

◾പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മല്‍സരിക്കാന്‍ ശക്തിയും സ്വാധീനവുമുള്ള മേഖലകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ദേശീയകക്ഷികള്‍ എല്ലാ സീറ്റും കൈയടക്കിവച്ചാല്‍ ഐക്യം യാഥാര്‍ത്ഥ്യമാകില്ലെന്നും മമത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുയുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

◾ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു. 87 വയസായിരുന്നു.

◾ഡല്‍ഹിയില്‍നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കുപോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കു പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.

◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊര്‍ജ മേഖലയിലെ റിലയന്‍സിന്റെ നൂതനാശയങ്ങളെക്കുറിച്ച് അറിയാനാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

◾ജര്‍മ്മന്‍ പാര്‍ലമെന്റ് വളപ്പില്‍ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് ആരോപിച്ചാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്റ് ഗാര്‍ഡനിലെത്തിച്ചു മേയാന്‍ വിട്ടത്.

◾ഹാരി രാജകുമാരനേയും ഭാര്യ മേഗന്‍ മര്‍ക്കിലിനേയും പിന്തുടര്‍ന്ന് പാപ്പരാസികള്‍. ന്യൂയോര്‍ക്കിലെ അവാര്‍ഡു ദാന ചടങ്ങു കഴിഞ്ഞുപോകുകയായിരുന്ന അവരുടെ കാറിനെ പാപ്പരാസികള്‍ പിന്തുടരുകയായിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടത്തില്‍ അകപ്പെടേണ്ടതായിരുന്നെന്ന് ഹാരിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

◾എ.ടി.കെ മോഹന്‍ ബഗാന് പേര് മാറ്റം. ജൂണ്‍ ഒന്നുമുതല്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

◾ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. 37 പന്തില്‍ 82 റണ്‍സ് നേടിയ റിലീ റൂസ്സോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 48 പന്തില്‍ 94 റണ്‍സ് എടുത്ത ലിയാം ലിവിംഗ്സ്റ്റണിന്റെ നേതൃത്വത്തില്‍ പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾ഇറ്റാലിയന്‍ ഓപ്പണില്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി. ജോക്കോവിച്ച് സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 20 കാരനായ ഹോള്‍ഗര്‍ റൂണാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്.

◾2023 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 4,775.3 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 168 ശതമാനമാണ് വര്‍ധന. ഉയര്‍ന്ന പലിശ വരുമാനവും മെച്ചപ്പെട്ട വായ്പാ വളര്‍ച്ചയുമാണ് അറ്റാദായം ഉയരാന്‍ സഹായിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പാദവളര്‍ച്ചയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 1,779 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം നാലാം പാദത്തില്‍ 33.8 ശതമാനം ഉയര്‍ന്ന് 11,525 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 3.53 ശതമാനമാണ്. ബാങ്കിന്റെ ആസ്തി നിലവാരവും ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 6.61 ശതമാനത്തില്‍ നിന്ന് 3.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.72 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഓഹരിയൊന്നിന് 5.50 രൂപ വീതം ഡിവിഡന്‍ഡിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 94 ശതമാനം വളര്‍ച്ചയോടെ 14,109 കോടി രൂപയായായി. മുന്‍ വര്‍ഷത്തിലിത് 7,272 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ പലിശ വരുമാനം 26.8 ശതമാനം ഉയര്‍ന്ന് 41,355 കോടി രൂപയായി. 2022-23 ല്‍ ബാങ്കിന്റെ വായ്പകള്‍ 18.5 ശതമാനം വളര്‍ച്ചയോടെ 9.69 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 26.8 ശതമാനം ഉയര്‍ന്ന് 1.78 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15.1 ശതമാനം വളര്‍ച്ചയോടെ 12.03 ലക്ഷം കോടി രൂപയുമായി.

◾വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര കവാടത്തില്‍ ഫ്ളക്സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആരാണ് ഇത് സ്ഥാപിച്ചതെന്നതില്‍ അറിവില്ല. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്ന് ഇംഗ്ലീഷ് ഭാഷയിലാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ‘മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ’, എന്നാണ് ഫ്‌ളക്‌സിലുള്ളത്. എന്നാല്‍ ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നോ ഫ്ളക്സില്‍ ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതേസമയം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായര്‍ 23.75 കോടി, തിങ്കള്‍ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് മൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. മെയ് 14ന് കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നിലവില്‍ 2023-ലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ദി കേരള സ്റ്റോറി. ഒന്നാം സ്ഥാനത്ത് പത്താന്‍ ആണ്.

◾’ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരം രശ്മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകന്‍. നടിയെ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ടെന്നാണ് ജൂഡ് പറയുന്നത്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ട്. എനിക്ക് രശ്മികയുടെ അഭിനയം ഇഷ്ടമാണ്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ജൂഡ് സംവിധാനം ചെയ്ത 2018ന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് 2018. ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയത്.

◾മാരുതി സുസുക്കി വാഗണ്‍ആര്‍ ഈ വര്‍ഷം 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിടുകയും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറുകയും ചെയ്തു. 1999ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മാരുതിയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് വാഗണ്‍ആര്‍. ആള്‍ട്ടോയ്‌ക്കൊപ്പം, രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. നാല് ബ്രോഡ് ട്രിമ്മുകളിലും ഒമ്പത് വേരിയന്റുകളിലുമാണ് വാഗണ്‍ആര്‍ വരുന്നത്. സിഎന്‍ജി ഓപ്ഷനും ഉള്ള എല്‍എക്സഐ ആണ് വാഗണ്‍ആറിന്റെ അടിസ്ഥാന വേരിയന്റ്. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന വാഗണ്‍ആറിന്റെ എക്‌സ് ഷോറൂം വില 5.50 ലക്ഷം രൂപ മുതല്‍ 7.30 ലക്ഷം രൂപ വരെയാണ്. വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് 6.44 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ കെസീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍, 1.2 ലിറ്റര്‍ എഞ്ചിന്‍ എന്നിവയിലാണ് പുതിയ മാരുതി വാഗണ്‍ആര്‍ വരുന്നത്. 1.0 ലിറ്റര്‍ എഞ്ചിനിനൊപ്പം കമ്പനി ഘടിപ്പിച്ച എസ്-സിഎന്‍ജി പതിപ്പും ഇത് വാഗ്ദാനം ചെയ്യുന്നു.

◾ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ ഊടുവഴികളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവാണ് ഇതിലെ കഥാപാത്രങ്ങള്‍. നോവേറ്റ് വിതുമ്പുമ്പോഴും അവര്‍ നടക്കുന്നത് മുന്നോട്ട് തന്നെയാണ്. ഇരുപതോളെ കഥകളടങ്ങിയ ‘പാഗല്‍ഗാച്ചും കോമാളി വിഷ്ണുവും’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും കാലഘട്ടത്തിന്റെ മുദ്രകള്‍ പതിഞ്ഞവയാണ്. ഭാഷയുടെ മാസ്മരികതയും ആഖ്യാനചാതുരിയും രാജന്‍ തിരുവോത്തിന്റെ കഥകളെ വേറിട്ട് നിര്‍ത്തുന്നു. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 300 രൂപ.

◾കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്. കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ്. അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ കണ്ണിന് താഴെ നിര്‍ബന്ധമായി ഇടണം. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്. വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. അതുപോല തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. തക്കാളി നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും ഫലം നല്‍കും. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!