പ്രധാന വാര്‍ത്തകള്‍
ഇന്ധനവില കേരളത്തേക്കാള്‍ കുറവ്; തലപ്പാടിയിലെ പെട്രോൾ പമ്പിൽ വൻ തിരക്ക്

ഇന്ധനവില കേരളത്തേക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കേരളത്തേക്കാള്‍ കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കള്‍. നൂറിനും നൂറ്റന്‍പതിനും ഇന്ധനമടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കല്ല ഫുള്‍ ടാങ്കടിക്കുന്ന ബസുകളും ഓട്ടോകളുമാണ് കൂടുതലായി തലപ്പാടിയിലെ ഈ പെട്രോള്‍ പമ്പില്‍ എത്തുന്നത്. കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപ മതി.













































































