കട്ടപ്പന മർച്ചൻസ് യൂത്ത് വിംഗ്ൻ്റെ നേതൃത്വത്തിൽനന്നായി പഠിക്കാം നാടിനെ നയിക്കാം എന്ന സന്ദേശത്തോടെ കുരുന്നുകൾക്ക് ഒരു ചിരി സീസൺ 2 പദ്ധതി കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ നടന്നു

കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് ന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിൽ 101 കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ നൽകി. ബാഗ്, കുട, വാട്ടർ ബോട്ടിൽ, ബുക്ക്, തുടങ്ങിയ 1000 രൂപ വിലവരുന്ന കിറ്റുകൾ ആണ് നൽകിയത്. നന്നായി പഠിക്കാം നാടിനെ നയിക്കാം എന്ന സന്ദേശത്തോടെ കുരുന്നുകൾക്ക് ഒരു ചിരി സീസൺ 2 പദ്ധതിയുടെ ഭാഗമായി
101 കുട്ടികൾക്കാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തത്.
കുരുന്നുകൾക്കു ഒരു ചിരി പദ്ധതി യുടെ ഉദ്ഘാടനം മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡൻ്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു, മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കൂട്ടട , യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജിനേഷ് മാത്യു,, ട്രഷറർ ആർ ശ്രീധർ, പ്രിൻസിപ്പൽ, മിനി ഐസക്ക്, എച്ച് എം, സിന്ധു പി ഡി , പി റ്റി എ പ്രസിഡന്റ്, ഷിയാസ് എ കെ, എം പി റ്റി എ പ്രസിഡൻ്റ്, സബിത മാനിക്കൽ, എസ് എം സി ചെയർമാൻ, സോജൻ, സ്റ്റാഫ് സെക്രട്ടറി സുനി പരമേശ്വരൻ എന്നിവർ സംസാരിച്ചു



























































































































