ഇടുക്കി ലോക്സഭ സീറ്റിനായി ജോസ്.കെ.മാണി, സാധ്യതാ പട്ടികയിൽ ആദ്യംഅഡ്വ. റോണി മാത്യു

കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസുകൾ തങ്ങളുടെ ശാക്തീക മേഖലയിൽ ശക്തമായ ഇടപെടലുകളോടെ എത്തി തുടങ്ങി. കേരളാ കോൺഗ്രസുകളിലെ ശക്തിമാനായ ജോസ് കെ മാണിയാവട്ടെ ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾ ബഫർ സോൺ എന്നീ വിഷയങ്ങളിൽ തുടങ്ങി ഏറ്റവുമൊടുവിൽ അരിക്കൊമ്പൻ വിഷയത്തിൽ ശക്തമായി ഇടപെട്ടാണ് ഇപ്പോൾ കളം പിടിച്ചിട്ടുള്ളത്.മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധി ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അരിക്കൊമ്പൻ വിഷയത്തിൽ രംഗത്ത് വന്നിട്ടുള്ളതെങ്കിലും,പ്രശ്നം ഇടുക്കി ലോക്‌സഭാ സീറ്റ് തന്നെയാണ് വിഷയം.
എൽ ഡി എഫിൽ ഇപ്പോൾ കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്കാണ് നീക്കി വച്ചിരിക്കുന്നതെങ്കിലും,അതുകൊണ്ടൊന്നും തൃപ്തി അടയാൻ ജോസ് കെ മാണി തയ്യാറല്ല ഇടുക്കി പത്തനംതിട്ട സീറ്റുകൾക്ക് വേണ്ടി മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കാനാണ് മാണി ഗ്രൂപ്പ് നീക്കം. ഇടുക്കി സീറ്റ് ലഭിക്കുകയാണങ്കിൽ സാധ്യതാ പട്ടികയിൽ ആദ്യത്തേ പേര് കോതമംഗലം സ്വദേശി അഡ്വ. റോണി മാത്യുവിന്റെ താണ്.
കർഷക കുടുംബത്തിൽ ജനിച്ച് കെ എസ് സി യൂത്ത് ഫ്രണ്ട് എന്നിവയിൽ ഏറെ കാലത്തെ പ്രവർത്തനം . നിലവിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആണ്.
ഈ അടുത്തിടെ കോട്ടയം നഗരത്തെ ഞെട്ടിപ്പിച്ചു കൊണ്ട് തിരുനക്കര മൈതാനത്ത് യുവജന സാഗരം ഒരുക്കി ഒരു പതിറ്റാണ്ടിന് ശേഷം ആയിരക്കണക്കിന് യുവജനങ്ങളെ പങ്കെടുപ്പിച്ചു യൂത്ത്ഫ്രണ്ട് (എം) നടത്തിയ സംസ്ഥാന സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകൻ കേരള യുവജനക്ഷേമ ബോർഡ് അംഗവും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ അഡ്വ. റോണി മാത്യു വായിരുന്നു.
യുവാവും സൗമ്യനും കത്തോലിക്ക സഭ
നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് റോണി മാത്യു . ഇദ്ദേഹത്തെ
ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കി ലോക്സഭ സീറ്റ് പിടിച്ചെടുക്കുന്നതിനുള്ളഅണിയറ ഒരുക്കങ്ങൾ സജീവമാണെന്നാണ് ചില പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനകൾ . പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഡ്വ: റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടികളാണ് എൽ.ഡി.എഫിൽ റോണി മാത്യുവിനെ പ്രിയങ്കരനാക്കുന്നത്. കേരളത്തിൽ കൂടിയേറ്റ മേഖലകളിലെ
കർഷകരും ജനങ്ങളും നേരിടുന്ന വന്യജീവി ആക്രമണ വിഷയത്തിൽ റോണി മാത്യു നടത്തിയ സമരങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.ജില്ലാ ക്യാമ്പുകളിലൂടെയും സംസ്ഥാന ക്യാമ്പിലൂടെയുടെയും യൂത്ത്ഫ്രണ്ട് (എം) നെ സജീവമാക്കിയ റോണി മാത്യു കാർഷിക, വ്യാവസായിക മേഖലയിൽ ഉൾപ്പടെ യുവജനങ്ങൾക്ക് ദിശാബോധം നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചു വിജയിപ്പിച്ചത് റോണി മാത്യുവിൻ്റെ സംഘാടക മികവ് തെളിയിക്കുന്നതായിരുന്നു.വർഷങ്ങൾക്ക് ശേഷം യൂത്ത്ഫ്രണ്ട്(എം) മെമ്പർഷിപ്പ് വിതരണം നടത്തി താഴെതട്ട് മുതൽ സംഘടന തിരഞ്ഞെടുപ്പ് പ്രാവർത്തികമാക്കി പാർട്ടിയുടെ മുഖശോഭ കൂട്ടിയതും ഇടുക്കി ലോക്സഭ മേഖലകളായഹൈറേഞ്ചിലെ ഇടുക്കി, ഉടുമ്പുംചോല, ദേവികുളം മേഖലകളിലുള്ള പാർട്ടി സ്വാധീനവും ലോറേഞ്ച് മണ്ഡലങ്ങളായ തൊടുപുഴ,കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലെ വ്യക്തിബന്ധവും റോണി മാത്യുവിന് വിജയമൊരുക്കുമെന്ന് മാണി ഗ്രൂപ്പ് കണക്ക്കൂട്ടുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ വളർന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്ന കോതമംഗലം സ്വദേശിയായ റോണി മാത്യുവിന് ഇടുക്കി ലോക്സഭാ മണ്ഡലത്തിലാകാമാനമുള്ള ജനപിന്തുണയും വ്യക്തിബന്ധങ്ങളും സംഘടനാ സംവിധാനവും ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കുവാൻ എൽഡിഎഫിന് കരുത്ത് നൽകും എന്നാണ് ചൂണ്ടിക്കാട്ടുന്നത്.