ടെലിഫോണ്‍ പ്രവര്‍ത്തനം നിലച്ചിട്ട് ഒരുമാസം; ദേവികുളം ആര്‍ഡിഒ ഓഫീസ് പരിധിക്ക് പുറത്ത്
ദേവികുളം സബ് കലക്ടറുടെ ഓഫീസിലെ ടെലിഫോണ്‍ പരിധിക്ക് പുറത്തായതോടെ ജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടിലെന്ന് ആക്ഷേപം.
ഒരു മാസമായി ടെലിഫോണ്‍ പരിധിക്ക് പുറത്താണെന്നാണ് പരാതി. ദേവികുളം ആകാശവാണി നിലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റവന്യു ഡിവിഷൻ ഓഫീസിലെ ലാൻഡ് ഫോണിനെതിരെയാണ് പരാതി.
ഉടുമ്പൻചോല,ദേവികുളം താലൂക്കുകളാണ് ദേവികുളം ആര്‍ഡിഒ യുടെ പരിധിയില്‍ വരുന്നത്.വിവിധ അപേക്ഷകള്‍ നല്കി ഫയലിലെ നടപടികള്‍ അറിയാൻ ഓഫീസില്‍ ഫോണ്‍ വിളിച്ച് ലഭിക്കാതെ വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുകയാണ്. ഇതോടെ കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തി കാര്യങ്ങള്‍ തിരക്കേണ്ട ഗതികേടിലാണെന്നാണ് അപേക്ഷകര്‍ പറയുന്നത്.
ടെലിഫോണ്‍ തകരാറ് പരിഹരിക്കാൻ കാലതാമസം വരുന്നത് ബിഎസ്എൻഎല്‍ അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണമുണ്ട്. നവകേരള സദസ് അടുത്തുവരുന്ന സാഹചര്യത്തില്‍ ടെലിഫോണ്‍ തകരാര്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്നാണ് വിവരം.































































































































