അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യ കിറ്റ്; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
മെയ് എട്ട് മുതൽ മെയ് പതിനാറ് വരെ നീളുന്ന സംസ്ഥാനത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത് .കര്‍ശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസില്‍ നിന്ന് പാസ് വാങ്ങി മാത്രമേ ലോക്ക് ഡൗൺ സമയത്ത് പുറത്ത് പോകാവൂ എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടിലിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രജിസ്റ്റര്‍ ചെയ്യണം. വാഹന വര്‍ക്കുഷോപ്പുകള്‍ക്ക് ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പൾസ് ഓക്‌സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.