പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും;ഏഴു ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.പാലക്കാട് 39 °C വരെയും ,കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
സാധാരണയെക്കാള്‍ 2°C മുതല്‍ 4°C വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത – സൂര്യതപ സാധ്യത നിലനില്‍ക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടില്‍ നേരിയ കുറവ് രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴയ്ക്കുള്ള സാധ്യത













































































