Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നെയ്മർ ആരാധികയുടെ വൈറൽ ഉത്തരം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി ഡി ഇ, നടപടിയുണ്ടായേക്കും



മലപ്പുറം: നെയ്മര്‍ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ.ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ ചില സ്കൂളുകളിലെ നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മര്‍ ആരാധികയായ വിദ്യാര്‍ത്ഥിനി ഉത്തരമെഴുതാന്‍ വിസമ്മതിച്ച്‌ വിയോജനക്കുറിപ്പ് എഴുതിയത് വൈറലാവുകയായിരുന്നു.

‘ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.’ എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞു നെയ്മര്‍ ആരാധിക ഉത്തരക്കടലാസില്‍ എഴുതിയത്. കുട്ടിയുടെ ചിത്രവും ഉത്തരക്കടലാസും ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫുട്ബോളിന് ഏറെ ആരാധകരുള്ള കേരളത്തില്‍ അര്‍ജന്റീന, ബ്രസീല്‍ ആരാധകരും വിഷയം ഏറ്റുപിടിച്ചിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!