ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ
സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം. തിങ്കളാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിന്റെ വാദം. രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്ബതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ല്‍ മാവേലിക്കര ലോകസഭ മണ്ഡലത്തിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമപോരാട്ടത്തിലൂടെ കൊടിക്കുന്നില്‍ സുരേഷ് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്ബാദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ ഹിന്ദു മതത്തിലേക്ക് സുരേഷ് പുനഃപരിവര്‍ത്തനം ചെയ്തെന്നും 1978 മുതല്‍ ഹിന്ദു ആചാരമനുസരിച്ച് ജീവിച്ചതിന് തെളിവുണ്ടെന്നും നിരീക്ഷിച്ച കോടതി തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുകയായിരുന്നു. നാല് തവണ സംവരണ സീറ്റില്‍ മത്സരിച്ച് ജയിച്ചുവെന്നതും അന്ന് സുപ്രീംകോടതി കണക്കിലെടുത്തിരുന്നു. ഇതേ വഴി നീങ്ങാനാണ് സിപിഐഎമ്മിന്റേയും രാജയുടേയും നീക്കം.