ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജകുമാരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍, പഞ്ചായത്തിലെ പ്രധാന കവലകള്‍, ബസ് സ്റ്റോപ്പ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൊതുജന സഹായത്തിനുമായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കും കോള്‍ സെന്ററും ആരംഭിച്ചു. 9496045052, 04868 243248 എന്നീ നമ്പറുകളില്‍ സഹായങ്ങള്‍ക്കായി ബന്ധപ്പെടാം. കൊവിഡ് രോഗികള്‍ക്ക് ടെസ്റ്റിംഗിനും, ചികിത്സയ്ക്കുമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.രാജാറാം, ജെയ്‌സണ്‍, സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ നിന്ന്