നെടുങ്കണ്ടത്ത് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു


കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാച്ചലത്തില്‍ നെടുങ്കണ്ടത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ പത്തോളം പ്രധാന കേന്ദ്രങ്ങളിലാണ് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ശുചിത്വം പാലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുസ്ഥലങ്ങളിലും ഗ്രാമപഞ്ചായത്ത് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ സാനിറ്റൈസര്‍ ബൂത്തുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍, മെമ്പര്‍മാരായ എംഎസ് മഹേശ്വരന്‍, ഡി.ജയകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കേ കവല, പടിഞ്ഞാറേ കവല, പഞ്ചായത്ത് കാര്യാലയം, പഞ്ചായത്ത് യുപി സ്‌കൂള്‍, തൂക്കുപാലം, കല്ലാര്‍ തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലാണ് ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടെ സ്ഥിരം വാക്‌സിനേഷന്‍ സെന്ററും കല്ലാറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഫോട്ടോ: നെടുങ്കണ്ടത്ത് സാനിറ്റൈസര്‍ ബൂത്തുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ നിര്‍വഹിക്കുന്നു.