6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബ്രഹ്മപുരം വിഷപ്പുക; വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യവകുപ്പ്



കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യവകുപ്പ്. ആരോഗ്യപ്രവർത്തകർ വീടുകൾ നേരിട്ട് സന്ദർശിച്ച് സർവേ നടത്തും. പുക ശ്വസിച്ചുണ്ടായ രോഗലക്ഷണങ്ങളുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ചികിത്സ തേടാനും നിർദ്ദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലേറെ നീണ്ടുനിന്ന വിഷപ്പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സർവേ വ്യക്തമായ ചിത്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!