ലോകസഭ തിരഞ്ഞെടുപ്പ് , ബൂത്ത് ശാക്തീകരണ പ്രവർത്തനങ്ങളുമായി ബിജെപി
2024 ൽ വരാൻ ഇരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ബീജെപി ശക്ത്മാക്കുകയാണ്.
മാർച്ച് പതിനൊന്ന് മുതൽ ഇരുപത് വരെ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മുതിർന്ന നേതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും . കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിൽ കാണും. ബുത്ത് കമ്മിറ്റികൾ പ്രവർത്തനക്ഷമമാക്കാൻ ബിജെപി അഖിലേന്ത്യ തലത്തിൽ നടത്തുന്ന ബൂത്ത് ശാക്തീകരണ അഭിയാൻ ഇടുക്കി ജില്ലയിൽ ഇരുന്നൂറ് ക്ലസ്റ്ററുകളിലായി നടത്താൻ ബിജെപി ഇടുക്കി ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് അജിയുടെ അദ്ധ്യക്ഷതയിൽ തൊടുപുഴയിൽ ചേർന്ന യോഗം മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്തു.
മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാർ , മേഖല ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ , ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഎൻ സുരേഷ്, രതീഷ് വരകുമല തുടങ്ങിയവർ സംസാരിച്ചു.