Idukki വാര്‍ത്തകള്‍
ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 30നാണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയം നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13-ന് ആരംഭിക്കും.







































































































































