ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലറ്റിക് മീറ്റ് മാർച്ച് 19 ന്
ജില്ലാ ഇന്റർ കോളേജിയേറ്റ് അത്ലറ്റിക് മീറ്റ് മാർച്ച് 19 ന്
≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠
ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഇടുക്കി ജില്ലാ ഇന്റർ കോളേജ് അത്ലറ്റിക് മീറ്റ് മാർച്ച് 19 ഞായർ 8amമുതൽ കാൽവരിമൌണ്ട് സ്റ്റേഡിയത്തിൽ നടത്താൻ ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സീനിയർ &അണ്ടർ 23 വിഭാഗത്തിൽ മത്സരിക്കാൻ ജില്ലയിൽ കായിക താരങ്ങൾ കുറവായതിനാലാണ് ഈ മത്സരങ്ങൾ ഇന്റർ കോളേജ് മീറ്റ് ആയി നടത്താൻ തീരുമാനിച്ചത്. കോളേജ് സ്റ്റുഡന്റസ് ആയവർ തങ്ങളുടെ കോളേജുകളെ പ്രതിനി ദികരിച്ചും പബ്ലിക്കിന് ജില്ലാ അത്ലറ്റിക് അസോസിയേഷനിൽ അഫീലിയേഷൻ ഉള്ള ഏത് എങ്കിലും ക്ലബ് വഴിയും മത്സരത്തിൽ പങ്കെടുക്കാം.
നമ്മുടെ ജില്ലയിൽ അത്ലറ്റിക് പരിശീലനത്തിന്റെ കുറവ് മൂലം പോലീസ്. എക്‌സൈസ്. ഫോറെസ്റ്റ്. ജയിൽ വാർഡൻ. ഫയർ ഫോഴ്സ് തുടങ്ങിയ കേരള സർക്കാർ ജോലികൾക്കും ആർമി CRPF. CISF BSF തുടങ്ങിയ കേന്ദ്ര സർക്കാർ ജോലികൾക്കും ഇടുക്കിക്കാർ കായിക പരീക്ഷയിൽ പിൻതള്ളപ്പെട്ടു പോകുന്നന്നതായി കാണുന്നതിന്റെ പശ്ചാത്തലത്തിലാണ് കോളേജ് തലത്തിൽ athletics പ്രോത്സാഹിപ്പിക്കുവാൻ ജില്ലാ അത്ലറ്റിക് അസോസിയേഷൻ തീരുമാനിച്ചത്.
1 -1-2023ൽ 16 വയസ്സ് പൂർത്തിയവർക്ക് സീനിയർ വിഭാഗത്തിലും.2001 2002 വർഷങ്ങളിൽ ജനിച്ചവർക്ക് അണ്ടർ 23വിഭാഗത്തിലും മത്സരിക്കാം.
രജിസ്ട്രേഷൻ. മത്സരയിനങ്ങൾ എന്നിവ സംബന്ധിച്ചുള്ള അറിയിപ്പുകൾ പിന്നാലെ നൽകുന്നതാണ്.
എന്ന്
ജില്ലാ അത്ലറ്റിക് അസോസിയേഷനു വേണ്ടി
P S ഡോമിനിക്
പ്രസിഡന്റ്.