പ്രധാന വാര്‍ത്തകള്‍
പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരര്‍ ഒരാളെ വെടിവെച്ച് കൊന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശർമ്മയാണ് മരിച്ചത്.
രാവിലെ പ്രാദേശിക മാർക്കറ്റിലേക്ക് പോകുകയായിരുന്ന സഞ്ജയ് ശർമ്മയെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സഞ്ജയ് ശർമ.
പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രദേശത്ത് സുരക്ഷയ്ക്കായി സായുധ സേനയെ വിന്യസിച്ചതായും പോലീസ് പറഞ്ഞു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.