വണ്ടിപ്പെരിയാർ വാളാർഡി – ചെങ്കര റോഡിൽ വില്ലനായി എസ്റ്റേറ്റ് ഗെയിറ്റിൻ്റെ കരിങ്കല്ല് കുറ്റി

വണ്ടിപ്പെരിയാർ
വാളാർഡി – ചെങ്കര റോഡിൽ വില്ലനായി എസ്റ്റേറ്റ് ഗെയിറ്റിൻ്റെ കരിങ്കല്ല് കുറ്റി. ദേശീയപാത 183 -ൽ നിന്ന് ചെങ്കര റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടഭീതിയിൽ കരിങ്കല്ല് കുറ്റി മാറ്റണമെന്ന് നാട്ടുകൾ PW ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല. ഗെയിൻ്റെ കരിങ്കല്ല് കുറ്റിയുടെ എതിർ ദിശയിൽ തന്നെ ഓട്ടോ ടാക്സി സ്റ്റാൻസ് ഉള്ളത്. ചെങ്കര റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് ഇറങ്ങി വരുന്ന വാഹനങ്ങളും, ചെങ്കര റോഡിലേക്ക് കയറി പോകുന്ന വാഹനങ്ങളും, ഒരു മിച്ച് എത്തുമ്പോൾ പലപ്പോഴും അപകടങ്ങൾ ഉണ്ടുക്കുന്നു. കാൽനടയാത്രക്കാർക്ക് കടക്കുവാൻ സ്ഥലം ഇല്ല. ഓട്ടോ സ്റ്റാൻസ് ഇരുവശവും വാഹനംവും , ഇത് മൂലം അപകട ഭീതിയായി മാറുന്നു.
ഇപ്പോൾ നിരവധി വാഹനങ്ങൾ ആണ് ദേശിയ പാതയിൽ നിന്ന്, വാളാർഡി ചെങ്കര റോഡിലൂടെ കട്ടപ്പന, വെള്ളാരംക്കുന്ന്, ആനവിലാസം, ഡൈമുക്ക്, ആനക്കുഴി, മൂങ്കലാർ, ചെങ്കര,
വാളാർഡി പുതുവേൽ
തുടങ്ങിയ പ്രദേശങ്ങിലേക്ക് പോകുന്ന ചെറുതും, വലതുമായ വാഹനങ്ങൾ ദിവസേന എത്തുന്നത്. ഇത്തവണ സത്രം വഴി പോകുന്ന ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും, പാർക്കിംങ് സൗകര്യം നൽകിയത് ഇവിടെയാണ്. തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ ദേശിയ പാതയിൽ നിന്ന് തിരിയുന്നതിന് കരിങ്കല്ല് കുറ്റി നിൽക്കുന്നതുമൂലം സമയം എടുത്തു. അപ്പോൾ ദേശീയ പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായി. അധികൃതർ ഇത് ഒന്നും കാണാതെയാണ് റോഡ് പണികൾ നടത്തുന്നത്. വാളാർഡി – ചെങ്കര റോഡ് BM@BC നിലവാരത്തിൽ പണി പൂർത്തിയാകുന്നതോടെ റോഡിൽ നിൽക്കുന്ന കരിങ്കല്ല് കുറ്റി അപകട ഭീക്ഷണിയായി നിൽക്കും. പിന്നിട് മാറ്റുമ്പോൾ ഈ ഭാഗം ടാറിംഗ് ചെയ്തു റോഡിൻ്റെ നിലയിൽ എത്തിക്കുവാൻ കഴിയുകയില്ല.റോഡ് ടാറിംഗ് പണികൾ നടത്തുന്ന സമയത്ത് കരിങ്കല്ല് കുറ്റി മാറ്റി വാഹനങ്ങൾക്ക് സുഗമായി പോകുവാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു









































































